Tuesday, 11 December 2012

രക്തം പുരണ്ട സ്വപ്‌നങ്ങള്‍



രക്തത്തിന്റെ മണമുണ്ട് നിന്റെ സ്വപ്നങ്ങൾക്ക്
ആരുടെയൊക്കെയോ ഹൃദയം പിച്ചി ചീന്തിയ  രക്തം ....

എന്റെ കണ്ണുനീരിനോപ്പം ഒലിച്ചിറങ്ങിയതു
നിന്നെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളുമാണെന്നു നീ അറിഞ്ഞില്ല...

എന്നിലെ ആത്മാവിന് മൂർച്ച കൂട്ടുന്നത്‌
നീ സമ്മാനിച്ച ദുഖങ്ങളാണ് ......

അതിൻ രുദ്ര ഭാവം നിന്നെ തീണ്ടാതിരിക്കാൻ
ഞാനാശി ക്കുന്നു ......

ഇന്നെന്റെ  കണ്ണുകൾ  വിഹായസുകൾ  കാണുന്നു...
സ്നേഹവും സങ്കടങ്ങളും  സന്തോഷവുമുള്ള മനുഷ്യരെ കാണുന്നു ...


മുന്പെനിക്കു കാണാൻ കഴിയാഞ്ഞ
എനിക്കായ് ജീവിക്കുന്നവരെ കാണുന്നു

എന്റെ ജീവിതത്തിനു ഒരുദ്ദേശ്യം  നല്‍കിയതിനു
നിനക്കൊരായിരം നന്ദി ...









No comments:

Post a Comment